
താരങ്ങളോടുള്ള ആരാധകരുടെ സ്നേഹപ്രകടനങ്ങള്‍ അതിരുവിടുന്ന സംഭവങ്ങള്‍ പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരത്തില്‍, ബോളിവുഡ് താരം ബോബി ഡിയോളിന് നേരെയുള്ള ഒരു ആരാധികയുടെ അതിരുവിട്ട സ്നേഹപ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ആരാധിക താരത്തെ അനുവാദമില്ലാതെ ചുംബിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പിറന്നാള്‍ ദിനാഘോഷങ്ങള്‍ക്കിടയില്‍ ഒരു ആരാധിക ബോബി ഡിയോളിനോട് സെല്‍ഫി ആവശ്യപ്പെട്ടു. സെല്‍ഫിക്ക് പോസ് ചെയ്യുമ്പോള്‍ താരത്തിന്റെ കവിളില്‍ ആരാധിക ചുംബിക്കുകയായിരുന്നു. ഇതില്‍ താരം അമ്പരന്ന് നില്ക്കുന്നതും വീഡിയോയില്‍ കാണാം. സെലിബ്രിറ്റികളുടെ സ്വകാര്യതകളിലേക്ക് കടന്നു കയറുന്നതിനെ പലരും സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നുണ്ട്.
അതേസമയം ബോബി ഡിയോളിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കങ്കുവ ടീം പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിക്കുന്നത്. ഉധിരന് എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശക്തനും കരുണയില്ലാത്തവനും എന്നെന്നും ഓര്മിക്കപ്പെടുന്നവനും എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.






