
അഭിനേത്രിയും അവതാരകയും നർത്തകിയുമായ സ്വാസികയുടെയും നടനും മോഡലുമായ പ്രേം ജേക്കബിന്റെയും തമ്മിലുള്ള വിവാഹം ഏറെ ചടങ്ങുകളും ആഘോഷങ്ങളും ഒക്കെയായി ദിവസങ്ങളോളം നീണ്ടു നിന്നതായിരുന്നു. വിവാഹ സത്കാരത്തിൽ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ അതിനിടയിൽ അഭിനേത്രിയായ ബീന ആന്റണി പങ്കിട്ട ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയിൽ താൻ കണ്ട ഒരു കൗതുകം പങ്കിട്ടിരിക്കുകയാണ് ബീന ആന്റണി. സ്വാസികയുടെ വിവാഹ സത്കാരത്തിൽ എത്തിയ ബീന ആന്റണി അവിടെ വച്ചിരിക്കുന്ന ഒരു വലിയ ഫ്ലെക്സും അതിനൊപ്പം ഉള്ള ക്യു ആർ കോഡുമാണ് കാണിക്കുന്നത്. വധു വരന്മാർക്ക് ഒപ്പം നിന്ന് ചിത്രം എടുത്ത ശേഷം ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ചിത്രം അപ്പോൾ തന്നെ ഫോണിൽ ലഭിക്കും എന്നാണ് താരം പറയുന്നത്. മിക്കപ്പോഴും നല്ല ചിത്രങ്ങൾ എടുത്താലും അത് കിട്ടാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ഇങ്ങനെയൊരു സംവിധാനം ഏറെ സഹായകമാണ് എന്നും താരം പറയുന്നു. വിവാഹങ്ങൾക്ക് ഇങ്ങനെയൊരു സംവിധാനം എല്ലാവരും വയ്ക്കുന്നതും നല്ലതാണെന്നും താരം പറയുന്നു. പേപ്പർ പ്ലെയിൻ വെഡിങ്ങിന്റെ ഈ ക്രീയേററ്റിവിറ്റി സൂപ്പർ ആണെന്നും താരം പറയുന്നുണ്ട്.






