
ഗായിക സയനോര ഫിലിപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗായികയുടെ പുത്തന്‍ ലുക്കും വേറിട്ട വസ്ത്രധാരണ രീതിയുമാണ് ശ്രദ്ധിക്കപ്പെട്ടത്.
ഓഫ് വൈറ്റ് ഗോള്‍ഡന്‍ കളര്‍ കോംബിനേഷനിലുളള സ്ലീവ്ലെസ് മിനി ഫ്രോക്കില്‍ ഗോള്‍ഡന്‍ കോയിന് ബുട്ടി നെറ്റ് ഫാബ്രിക് വെച്ചുപിടപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചിരിക്കുന്നത്. ബോഡിഫിറ്റ് മിനി ഫ്രോക്കില്‍ ഫ്ളെയര്‍ ആയാണ് നെറ്റ് ഫാബ്രിക് ചേര്‍ത്തിരിക്കുന്നത്.
സയനോരയുടെ വേറിട്ട വസ്ത്രം ഇതിനകം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വസ്ത്രത്തിനൊപ്പം ആഭരണങ്ങളൊന്നും സയനോര അണിഞ്ഞിട്ടില്ല. ന്യൂഡ് മേക്കപ്പും ഓപ്പണ്‍ ഹെയര്‍സ്റ്റൈലുമാണ് ചെയ്തിരിക്കുന്നത്. ബ്ലാക്- വാല്‍നട്ട് ബ്രൗണ്‍ കോംബിനേഷനിലാണ് തലമുടി.
സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലാണ് സയനോര ഇപ്പോള്‍. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഗായിക പങ്കുവെച്ചത്. ചിത്രങ്ജള് കണ്ട് നിരവധിപ്പേര്‍ പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്.






