
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മോഹൻലാല്‍ നായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദർശനം തുടരുകയാണ്. എങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപെട്ട് പുതിയൊരു ആർട്ട് പങ്കിട്ടിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. രണ്ടാം ഭാഗത്തിന്റെ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രമാണിത്. ഒരു ഭീമാകാരനായ ആൾ ചമ്രം പടഞ്ഞു ഇരിക്കുന്നതും കുറെ ആളുകൾ ചുറ്റും നിൽക്കുന്നതുമാണ് പോസ്റ്റർ. ചിത്രം പങ്കിട്ടതോടെ പലരും അതിനെക്കുറിച്ചു കമന്റുകൾ ഇടുന്നുണ്ട്.






