എല്ലായിപ്പോഴും പുത്തന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ് രംഗത്തെത്താറുണ്ട്. അതിലൊന്നാണ് ചാറ്റ്ലോക്ക് ഫീച്ചര്‍. ഇപ്പോളിതാ വാട്സ്ആപ്പിന്റെ വെബ്ബ് വേര്‍ഷനിലേക്കും ഈ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് കമ്പനി. ഓള്‍ലൈന്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നത് അതികം താമസിക്കാതെ തന്നെ വാട്സ്ആപ്പിന്റെ വെബ് വേര്‍ഷനില്‍ ചാറ്റ് ലോക്ക് ഐക്കണും ചേര്‍ക്കുമെന്നാണ്. ഇതിലൂടെ ഉപഭോക്താക്കളുടെ രഹസ്യ ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ ഉപയോഗിക്കാനും അവ ലോക്ക് ചെയ്ത് ഫോള്‍ഡറിലാക്കാനും കഴിയും.
വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്ത്വെയ്ക്കാനായി സഹായിക്കുന്ന ഒരു സൗകര്യമാണ് ചാറ്റ് ലോക്ക് ഫീച്ചര്‍. ഫോണ്‍ മറ്റൊരാള്‍ കൈമാറിയാലും ഇത്തരത്തിലുള്ള ചാറ്റുകള്‍ അവര്‍ക്ക് വായിക്കാന്‍ സാധിക്കില്ല.






