
മണ്ണാര്‍ക്കാട്; പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. അബ്ദുള്‍റഹ്മാന്‍, ഭാര്യ ഫാത്തിമ ബീവി, എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവം നടന്നത് വ്യാഴാഴ്ച്ച വൈകിട്ട് നാലരയോടെയാണ്. ഇവര്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് കാറില്‍ വരുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. നാട്ടുക്കാര് ചേര്‍ന്ന് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പരിക്ക് സാരമുള്ളത്തല്ലായെ്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടതായും, അധികൃതര്‍ അറിയിച്ചു.






