കാലം പുരോഗതി പ്രാപിച്ചതോടെ വിദ്യാഭ്യാസ മേഖലയിലും കാര്യമായ മാറ്റങ്ങള്‍ വന്നുതുടങ്ങി. പണ്ട് കാലങ്ങളില്‍ ആളുകള്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ച പല കാര്യങ്ങളും ഇന്ന് പുതുതലമുറയിലെ വിദ്യാഭ്യാസ രംഗങ്ങളിലെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഇതിലൊന്നാണ് പുതിയ തലമുറയ്ക്ക് ലൈംഗീക വിദ്യാഭ്യാസം നല്‍കണമെന്ന ആവശ്യം. ലൈംഗീകാതിക്രമങ്ങളും പ്രണയപ്പകയും സമൂഹത്തെ കടന്നാക്രമിച്ചതോടെ കുട്ടികള്‍ക്ക് ഇത് സംബന്ധിച്ചുള്ള വിദ്യാഭ്യാസം നല്‍കണമെന്നാണ് ഇന്റര്‍നെറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഉയര്‍ന്നുവന്ന ആവശ്യം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ ഇന്ത്യ. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി Khushi എന്ന എക്സ് ഉപഭോക്താവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു.
' ഇപ്പോള്‍ 9-ാം ക്ലാസ് പാഠപുസ്കതകങ്ങള് എന്ന കുറിപ്പോടെയാണ് കുശി പങ്കുവച്ച പാഠപുസ്തകത്തിലെ രണ്ട് ചിത്രങ്ങളായിരുന്നു അത്. ഇതില്‍ ഒന്ന് സിബിഎസ്സിയുടെ ഒമ്പതാം ക്ലാസിലെ ' ഡേറ്റിംഗും റിലേഷന്‍ഷിപ്പും' എന്ന പാഠത്തിന്റെ ചിത്രമായിരുന്നു അത്. മറ്റേ ചിത്രത്തില്‍ എന്താണ് ഗോസ്റ്റിംഗ്(Ghosting), ചാറ്റ്ഫിഷിംഗ് (Chatfishing), സൈബര്‍ ബുള്ളിംഗ് (Cyberbullying) എന്നിവയെ കുറിച്ചും വിശദമാക്കുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ട് ടിന്‍ഡര്‍ ഇന്ത്യ കുറിച്ചത് 'രണ്ടാമത്തെ പാഠം; എങ്ങനെ ബ്രേക്ക് അപ്പുകളെ കൈകാര്യം ചെയ്യാം എന്നായിരുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയത്.
പ്രണയബന്ധങ്ങളെ പലപ്പോഴും എതിര്‍ക്കുകയും പ്രണയബന്ധങ്ങള്‍ക്കൊടുവില്‍ ദുരഭിമാനക്കൊലകള്‍ ഇന്നും അരങ്ങേറുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരമൊരു പാഠം ഭാഗം കുട്ടികള്‍ക്ക് പഠിക്കാനായി ഉള്‍പ്പെടുത്തിയതിനെ ചിലര്‍ എതിര്‍ത്തപ്പോള്‍ മറ്റ് ചിലര്‍ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി. 'മൂല്യ വിദ്യാഭ്യാസം' (Value Education) എന്ന പാഠഭാഗത്തെ കുറിച്ചും അതിലെ പാഠങ്ങളെ കുറിച്ചും പലര്‍ക്കും ആദ്യ അറിവായിരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം നിര്‍ണായകമായ അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ചിലര്‍ സിബിഎസ്ഇയെ അഭിനന്ദിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത് 'എനിക്ക് ആ പാഠം വായിക്കണം. അതിന്റെ മുഴുവന്‍ പേജും അയക്കുക' എന്നായിരുന്നു.

Comments