മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനു പിന്നാലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണിക്ക് ഇന്ന് കുതിപ്പ്. വെള്ളിയാഴ്ച നിഫ്റ്റി എക്കാലത്തേയും ഉയര്‍ന്ന് 22,126.80ലെത്തി. സെന്‍സെക്സ് 1200 പോയിന്റ (1.77%) നേട്ടത്തോടെ 72,909ലെത്തി.
ഉച്ചയ്ക്ക് 12.05 ഓടെ ദേശീയ സൂചികയായ നിഫ്റ്റി 1.7% നേട്ടമുണ്ടാക്കി 22,126.80ലെത്തി.
ഇന്നലെ ധനമന്ത്രി നിര്‍മല സീതരാമന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ വിപണി ചെറിയ മാധ്യത്തിലായിരുന്നു. കാര്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇല്ലാതിരുന്നത് വിപണിക്ക് പ്രതീക്ഷ നല്‍കിയില്ല. യു.എസ് പലിശ നിരക്കിലെ ഇടിവും വിപണിക്ക് തിരിച്ചടിയായിരുന്നു.






