
വാഷിങ്ടണ്: റഷ്യന് അനുകൂല നിലപാടുകള്ക്കെതിരെ വന്ന വിമര്ശനങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമായ മറുപടി നല്കി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്്. റഷ്യയുമായി അമേരിക്ക അടുക്കുന്നതിനെ വിമര്ശിക്കുന്നവര് വിഡ്ഡികളാണെന്നും ട്രംപ് തുറന്നടിച്ചു. ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാല് ലോകം അഭിമുഖീകരിക്കുന്ന പല വലിയ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
തന്റെ പ്രസിഡന്റ് കാലഘട്ടം അമേരിക്ക-റഷ്യ ബന്ധം കൂടുതല് ഗാഡമാകും. ഈ കാലഘട്ടത്തില് അമേരിക്കയെ ഇപ്പോഴത്തേതിലും കൂടുതല് ബഹുമാനത്തോടെ റഷ്യ കാണുമെന്നും ട്രംപ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഏറെ വിജയ സാധ്യത കല്പ്പിച്ചിരുന്ന ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥി ഹിലരി €ിന്റനെ പരാജയപ്പെടുത്തി ഡൊണാള്ഡ് ട്രംപ് വിജയിച്ചത് വന് വിവാദമായിരുന്നു. ജനകീയ വോട്ട് കൂടുതല് നേടിയ ഹിലരിയെ ഇലക്ട്രല് വോട്ടുകള് കൊണ്ടാണ് ട്രംപ് പരാജയപ്പെടുത്തിയത്. ഇതിനു പിന്നില് റഷ്യയുടെ ഇടപെടലാണെന്ന ആരോപണം കനക്കുന്നതിനിടെയാണ് ട്രംപിന്റെ റഷ്യന് അനുകൂല നിലപാടുകള്. അമേരിക്കന് തിരഞ്ഞെടുപ്പില് റഷ്യ ഇടപെട്ടതായും യുഎസ് ഇന്റലിജന്സ് ഏജന്സികള് കണ്ടെത്തിയിരുന്നു. എന്നാല് ഈ കണ്ടെത്തലുകള് തെറ്റാണെന്നും ട്രംപ് ആരോപിച്ചു.







Comments