
ഭിന്നശേഷി കലാ പ്രതിഭകള്‍ക്കൊപ്പം ചെണ്ടയില്‍ താളം കൊട്ടി മന്ത്രി ആര് ബിന്ദു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവന്റെ നേതൃതത്തില്‍ നടന്ന ഭിന്നശേഷി സര്‍ഗോത്സവം മഴമിഴി കംപാഷന്‍ സമാപന വേദിയിലായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ കുട്ടികളോടൊപ്പം മന്ത്രിയും കൂടുകയായിരുന്നു. മന്ത്രി കൊട്ടി തുടങ്ങി പിന്നാലെ കുട്ടികളും കൊട്ടി കയറുകയായിരുന്നു.
സര്‍ഗോത്സവത്തില്‍ കോട്ടയം, എറണാകുളം , ഇടുക്കി, പാലക്കാട് ജില്ലകളിലെ ഭിന്നശേഷിക്കാരായ കാലാക്കാരന്മാരാണ് പങ്കെടുത്തത്. ഏകദേശം 660 കലാക്കാരന്മാരാണ് പരിപ്പാടിയില് പങ്കെടുത്തത്. ചിത്രരചന, ചെണ്ടമേളം തുടങ്ങി നിരവധി വിഭാഗങ്ങളില്‍ കുട്ടികള്‍ മത്സരിച്ചു.







Comments