
നിരന്തരം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് വാട്ട്സാപ്പ്. ഇപ്പോഴിതാ സ്ഥിരമായി വിളിക്കുന്ന കോൺടാക്ടുകളെ ‘ഫേവറൈറ്റായി’ സജ്ജീകരിക്കാനുള്ള ഓപ്ഷനാണ് കമ്പനി പരീക്ഷിക്കുന്നത്. വാട്ട്സാപ്പ് വോയിസ് കോൾ സംവിധാനം ഇപ്പോള്‍ ഏറെ ജനപ്രിയമാണ്. വാട്ട്സാപ്പ് കോളിങ് സംവിധാനം സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പ്രയോജനം ചെയ്യുന്ന ഫീച്ചറാണ് ഇത്.
സ്ഥിരമായി വിളിക്കുന്ന കോൺടാക്ടുകളെ കോൺടാക്ട് ലിസ്റ്റിൽ ചുറ്റിക്കറങ്ങുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ ഇഷ്ടമുള്ളവരെയൊക്കെ കോൾ ചെയ്യാം. ഈ ഫീച്ചർ വാട്ട്സാപ്പ് ഹോമിൽ ചില ചാറ്റുകൾ പിൻ ചെയ്യുന്നതിന് സമാനമാണ് . കോൾസ് ടാബിൽ വിസിബിളാകുന്നത് നിലവിൽ ചെയ്യുന്ന കോളുകളുടെ വിവരങ്ങൾ മാത്രമാണ്. നിലവില്‍ ബീറ്റയിൽ പോലും ഫീച്ചർ ലഭ്യമായിട്ടില്ല.
കമ്പനി അടുത്തിടെ ചാറ്റ് ലോക്ക് ഫീച്ചർ വിപുലീകരിച്ചു കൊണ്ട് പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ചാറ്റ് ലോക്കിനായുള്ള പുതിയ സീക്രട്ട് കോഡാണ് ഇത്തരത്തില്‍ അവതരിപ്പിച്ചത്.






