തൃശൂര്‍; വരന്തരപ്പിള്ളി കാരിക്കുളത്ത് രണ്ട് യുവാക്കള്‍ കുത്തേറ്റു. അനസ്, റഫീക് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം നടന്നത് ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു. കാരികുളം 907ജാറത്തിലെആണ്ടുനേര്ച്ചക്കിടെയുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്.ദഫ്മുട്ടിനിടെ കാര്‍ കൊണ്ടുപൊകാന് ശ്രമിച്ചതിന് പിന്നാലെ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് വഴിയൊരുങ്ങുകയായിരുന്നു.ഇതിനിടെയാണ് കാറില്‍ വന്നവരെ സമീപത്തെ വീട്ടിലെ ടീപ്പിങ് കത്തി ഉപയോഗിച്ച് ആക്രമികള്‍ കുത്തിയത്. പ്രതികള്‍ പോലീസിന്റെ പിടിയിലായതായി സൂചനയുണ്ട്.






