ലോക സംഗീത രംഗത്തെ ഏറ്റവും ജനപ്രിയ പുരസ്കാരമാണ് ഗ്രാമി. കഴിഞ്ഞ ദിവസമാണ് മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡായ ശക്തി സ്വന്തമാക്കിയത്. ‘ദിസ് മെമന്റ്’ എന്ന ആല്‍ബമാണ് പുരസ്കാരം നേടിയത്.
ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫ്ലിൻ, ഗായകൻ ശങ്കർ മഹാദേവൻ, താളവാദ്യ വിദഗ്ധൻ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ എന്നിവർ ചേർന്നാണ് ദിസ് മൊമന്റ് യാഥാർത്ഥ്യമാക്കിയത്. ‘ഇന്ത്യ എല്ലാ ദിശയിലും തിളങ്ങുന്നു. ബാൻഡിലൂടെ ശങ്കർ മഹാദേവൻ, സെല്‍വഗണേഷ് വിനായക്രം, ഗണേഷ് രാജഗോപാലൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവർക്ക് ഇന്ത്യയില്‍ നിന്ന് അവാർഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്...’’ സംഗീത സംവിധായകനും ഗ്രാമി ജേതാവുമായ റിക്കി കെജ് പറഞ്ഞത്. ‘‘അവാർഡിന് എന്റെ ഭാര്യയുടെ നിരന്തരമായ പിന്തുണയ്ക്ക് നന്ദി. ദൈവത്തിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഇന്ത്യയ്ക്കും നന്ദി. ഇന്ത്യയെ ഓർത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ അവാർഡ് ഭാര്യക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...’’ ശങ്കർ മഹാദേവൻ പറഞ്ഞു. പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സംഗീത ലോകത്തെ നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്. 66-ാമത് ഗ്രാമി അവാർഡ് പ്രഖ്യാപനം ലോസ് ഏഞ്ചല്‍സില്‍ പുരോമിക്കുകയാണ്.

Comments