
തിരുവനന്തപുരം: വന്‍ നഷ്ടത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കെ്.എസ്.ആര്.ടി.സി.യ്ക്ക് ബജറ്റില്‍ പ്രഖ്യാപിച്ചത് വന്‍ സഹായം. 128.54 കോടി രൂപ വകയിരുത്തിയ ധനമന്ത്രി കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടിയെന്നും മൂന്ന് വര്‍ഷം കൊണ്ട് 4917.92 കോടിയോളം അനുവദിച്ചതായി പറഞ്ഞു.
പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വകയിരുത്തിയത്. ഗതാഗത മേഖലയില്‍ സമഗ്രമായ പരിഷ്കാരമാണ് കൊണ്ടുവരുന്നതെന്നും പറഞ്ഞു. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരം കോടി. സംസ്ഥാന പാത വികസനത്തിന് 75 കോടി. തുറമുഖ വികസനത്തിനും, കപ്പല്‍ ഗതാഗതത്തിന് 74.7 കോടി. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി.
കെടിഡിസിയ്ക്ക് 12 കോടി അനുവദിച്ച ബജറ്റില്‍ കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാര്‍ ബോട്ട് വാങ്ങാന്‍ അഞ്ചു കോടിയും പ്രഖ്യാപിച്ചു. ചെറുകിട തുറമുഖങ്ങള്‍ക്കും അഞ്ചുകോടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ശബരിമല ഗ്രീന്‍ഫീല്‍ഡ് -1.85 കോടി. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടിയും വകയിരുത്തി.






