
മുഖം മിനുക്കിയ നെക്സോണ്‍ ഇവിയുടെ ഡാര്‍ക്ക് എഡിഷന് അവതരിപ്പിച്ചു കൊണ്ടാണ് ടാറ്റ മോട്ടോഴ്സ് ഭാരത് മൊബിലിറ്റി എക്സ്പോ 2024-ല്‍ എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്. ഒരു എക്സ്ക്ലൂസീവ് ഓള്-ബ്ലാക്ക് പെയിന്റ് സ്കീം ആണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഫോഗ് ലാമ്പ് ഹൗസിംഗുകളിലും താഴത്തെ ഫ്രണ്ട് ഗ്രില്ലിലും നീല ഇന്‍സെര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇത് ഡിസൈനിന് ഇലക്ട്രിഫൈയിംഗ് ഫ്ലെയര്‍ നല്കുന്നവയാണ്.
തീമിന് ചേരുന്നതിന് വേണ്ടി അലോയ് വീലുകള്‍ക്ക് ബ്ലാക്ഔട്ട് ട്രീറ്റ്മെന്റ് ലഭിക്കുന്നു. ഇത് മൊത്തത്തിലുള്ള ഡാര്ക്ക്ലുക്ക് വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഡാഷ്ബോര്‍ഡിലും സീറ്റ് അപ്ഹോള്‍സ്റ്ററിയിലും നെക്സോണ്‍ EV ഡാര്ക്ക്എഡിഷന്റെ ഇന്റീരിയര്‍ പൂര്‍ണ്ണമായും കറുപ്പ് തീമിനൊപ്പം പിന്തുടരുന്നുണ്ട്.പവറിന്റെയും പെര്‍ഫോമന്‍സിന്റേയും കാര്യത്തില്‍, NexonEVയുടെ ലോംഗ് റേഞ്ച് വേരിയന്റിന് 40.5 kWh ബാറ്ററിയുണ്ട്, പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ എന്ന ആകര്‍ഷകമായ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.
മറുവശത്ത്, 30 kWhബാറ്ററി ഘടിപ്പിച്ചിട്ടുള്ള മിഡ് റേഞ്ച് വേരിയന്റ്, 325 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രശംസനീയമായ ഡ്രൈവിംഗ് റേഞ്ച് നല്കുന്നു. ഇലക്ട്രിക് എസ്യുവിയില് നാല്-ലെവല്‍ ബ്രേക്കിംഗ് റീജനറേഷന്‍ സ്റ്റാന്‍ഡേര്‍ഡായി അവതരിപ്പിക്കുകയും മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇക്കോ, സിറ്റി, സ്പോര്‍ട്ട്. വെഹിക്കിള്‍-ടു-ലോഡ് (V2L), വെഹിക്കിള്‍-ടു-വെഹിക്കിള്‍(V2V) ചാര്‍ജിംഗ് പോലുള്ള വിപുലമായ ഫീച്ചറുകളും ഇതില്‍ ലഭിക്കും. അകത്തേക്ക് നോക്കിയാല്‍ ആകര്‍ഷണീയമായ ടു-സ്പോക്ക്സ്റ്റിയറിംഗ് വീലില്‍ സ്പോട്ട്ലൈറ്റ് തിളങ്ങുന്ന ലോഗോ. ഇലക്ട്രിക് സണ്‍റൂഫ്, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോ ഹോള്ഡ്പ്രവര്ത്തനക്ഷമതയുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 16 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ സവിശേഷതകളാണ് വാഹനത്തിലുള്ളത്.
ടാറ്റ നെക്സോണ്‍ EV-യുടെ നിലവിലെ റേഞ്ച് 14.74 ലക്ഷം രൂപ മുതല്‍ 19.94 ലക്ഷം എക്സ്-ഷോറൂം വില. ഡാര്‍ക്ക് എഡിഷന്വേരിയന്റുകളുടെ അവതരണത്തോടെ, വില നിര്‍ണ്ണയത്തില്‍ ഉയര്‍ന്ന ക്രമീകരണം പ്രതീക്ഷിക്കാവുന്നതാണ്. നെക്സോണ്‍ ഇവിയുടെ രണ്ട് വേരിയന്റുകള്‍ക്കും 12 കിലോമീറ്ററാണ് റേഞ്ച് വര്‍ധിച്ചത്. രണ്ട് വേരിയന്റുകളിലും ഇപ്പോള്‍7.2 kW ചാര്‍ജര്‍ ഒരു ഓപ്ഷനായി ലഭിക്കുന്നു. MRവേരിയന്റിന് ഈ ചാര്‍ജര്‍ ഉപയോഗിച്ച് ഹോം ചാര്‍ജിംഗില്‍ 10-100 ശതമാനം വരെയാകാന്‍ 4.3 മണിക്കൂര്‍ എടുക്കും. അതേസമയം LR വേരിയന്റിന്റെ ബാറ്ററി ചാര്‍ജാകാന്‍ 6 മണിക്കൂറാണ് എടുക്കുക. പോര്‍ട്ടബിള്‍ ഹോം ചാര്‍ജര്‍ ഈ സമയം യഥാക്രമം 10.5 മണിക്കൂറും15 മണിക്കൂറുമായി ഉയരുന്നു. എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് രണ്ട് മോഡലുകളും 10-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 56 മിനിറ്റ് മാത്രമേ എടുക്കൂ.






