
പ്രശസ്ത സിനിമാ ഫോട്ടോഗ്രഫര്‍ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തിലെ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സദാനന്തന്റെ സമയം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്. ചിത്രത്തില്‍ കാവ്യയ്ക്കും ദിലീപിനുമൊപ്പമിരിക്കുന്ന കുഞ്ഞുങ്ങളെ നമുക്കെല്ലാവര്‍ക്കും അറിയാം. ഗോപികയും കീര്‍ത്തനയുമാണിവര്‍.
ഇതില്‍ കീര്‍ത്തന അനില്‍ ആണ് ദിലീപ് കാവ്യ മാധവന്‍ ദമ്പതികളുടെ മകളായി സദാനന്തന്റെ സമയം എന്ന ചിത്രത്തില അഭിനയിച്ചത്. അക്കു അക്ബറായിരുന്നു സംവിധായകന്‍. അന്ന് ഗോപിക സെറ്റില്‍ എത്തിയപ്പോള്‍ ജയപ്രകാശ് എടുത്ത ചിത്രമാണിത്.
2003 -ഇല്‍ സദാനന്ദന്റെ സമയം സിനിമയുടെ ലൊക്കേഷനില്‍ വെച്ചെടുത്ത ഒരു ചിത്രമാണിത്.അന്നത്തെ ചിത്രങ്ങള്‍ തിരഞ്ഞപ്പോള്‍, കഴിഞ്ഞദിവസം വിവാഹം കഴിഞ്ഞ ഗോപികയും,സിനിമയില്‍ കാവ്യദിലീപിന്റെ മകളായി അഭിനയിച്ച ഗോപികയുടെ അനുജത്തി കീര്‍ത്തനയും തമ്മിലുള്ള ഒരു ഫോട്ടോ ആണ്.അന്ന് ലൊക്കേഷനില്‍ വന്നപ്പോള്‍ കാവ്യയുടെയും ,ദിലീപിന്റെയും കൂടെ എടുത്തത്...എന്റെ ഫോട്ടോ ശേഖരത്തില്‍ നിന്നും-ചിത്രം പങ്കുവെച്ച് ജയപ്രകാശ് കറുിച്ചു.
ബാലേട്ടന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെയും ദേവയാനിയുടെയും മക്കളായി ഗോപികയും കീര്‍ത്തനയും വേഷമിട്ടിരുന്നു. അനില്‍ കുമാര്‍, ബീന ദമ്പതികളുടെ മക്കളാണ് ഗോപികയും കീര്‍ത്തനയും. കീര്‍ത്തന സീരിയല്‍ മേഖലയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മുതിര്‍ന്ന ശേഷം ചേച്ചി ഗോപികയാണ് സീരിയല്‍ രംഗത്ത് നിറഞ്ഞുനിന്നത്
ഗോപികയുടെ വിവാഹത്തിന് ക്ഷണക്കത്തുമായി കുടുംബം മോഹന്‍ലാലിനെ കാണാന്‍ പോയിരുന്നു. ഗോപികയും കീര്‍ത്തനയും അവരുടെ അച്ഛനമ്മമാരും ഗോവിന്ദ് പത്മസൂര്യയും ചേര്‍ന്നാണ് വിവാഹത്തിന് ക്ഷണിച്ചത്. 'സാന്ത്വനം' എന്ന സീരിയലിലെ വേഷമാണ് ഗോപികയെ ശ്രദ്ധേയയാക്കിയത്. അടുത്തിടെയാണ് ഈ പരമ്പര പൂര്‍ത്തിയായത്. അടുത്തിടെയായിരുന്നു ഗോപികയുടെയും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം.






