
ലോകത്തിൽ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. എന്നാൽ നമ്മുടെ നാട്ടിൽ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്നത് നല്ല വിദ്യാഭ്യാമുള്ളവർക്കാണ് എന്നൊരു തെറ്റിദ്ധാരണ പൊതുവെ ഉണ്ട്. എന്നാൽ ഈ ചിന്താഗതിയെല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഇതിൽ ഏതൊരു ഭാഷയും നന്നായി സംസാരിക്കാനാവുന്നത് അത് കേട്ടും പറഞ്ഞും ശീലിക്കുമ്പോഴാണ് എന്ന് തെളിയിക്കുകയാണ് ഒരു യുവതി.
@der_alpha_,mannchen എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വളവിൽപ്പനക്കാരി ഇംഗ്ലീഷിൽ സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ആദ്യം താനിരിക്കുന്ന ബീച്ചിനെ കുറിച്ചാണ് ഇവർ സംസാരിക്കുന്നത്. അധികം ടൂറിസ്റ്റുകളൊന്നും ഇവിടേക്ക് വരാറില്ല. താൻ ഇവിടെയാണ് വളർന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം എട്ടാമത്തെ വയസ്സുമുതൽ താൻ വളക്കച്ചവടത്തിനിറങ്ങി എന്നെല്ലാം അവർ പറയുന്നുണ്ട്. നല്ല ഉച്ചാരണശുദ്ധിയോടെയാണ് അവർ ഇംഗ്ലീഷ് പറയുന്നത്. തുടർന്ന് അവർ ഇന്ത്യക്കാരെകുറിച്ച് സംസാരിക്കുകയാണ്. ആദ്യമൊക്കെ ഇവിടെ വിദേശികളാണ് കൂടുതലായും വന്നുകൊണ്ടിരുന്നത്. എന്നാൽ കോവിഡിന് ശേഷം ഇന്ത്യക്കാർ കൂടുതലായും വരാൻ തുടങ്ങിയെന്നും ഇവർ പറയുന്നു.
നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. ആരായാലും ഈ വീഡിയോ രണ്ടുവട്ടം കണ്ടുപോകും എന്ന കാര്യത്തിൽ തർക്കമില്ല. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ' ഡോണ്ട് ജഡ്ജ് എ ബുക്ക് ബൈ ഇറ്റ്സ് കവർ' എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ മറ്റുചിലർ ആളുകളുടെ ജോലിയും വസ്തവ്രും നോക്കി വിലയിരുത്തരുതെന്ന് പറഞ്ഞു. ചിലർ ബോളിവുഡ് നടിമാർ പോലും തോറ്റുപോകുന്ന ഇംഗ്ലീഷ് എന്നാണ് പറഞ്ഞത്. .






