ന്യൂഡല്‍ഹി; വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. കോണ്ടാക്ടുകള് ഫേവറേറ്റ് ലിസ്റ്റില്‍ ഉല്പ്പെടുത്താനായി കഴിയുന്നതാണ് പുതിയ ഫീച്ചര്‍. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഫോണ്‍ ചെയ്യാനായി സാധിക്കുന്നു. എളുപ്പത്തില്‍ ഫോണ്‍ ചെയ്യാന്‍ സാധിക്കുന്നത് ഫേവറേറ്റ് ലിസ്റ്റില്‍ ഉല്പ്പെടുത്തിയിരിക്കുന്നവര്ക്കാണ്. ആപ്ഡേറ്റ് ആദ്യം ആപ്പില്‍ ഫോണുകളിലാണ് ലഭ്യമാകുക.
വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി വാബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും പുതിയ അപ്ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നുമാണ് റിപ്പോര്‍ട്ട്.






