
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സപ്ളൈകോ യെ അവഗണിച്ചതിനെ തുടര്‍ന്ന് കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഭക്ഷ്യമന്ത്രി. ബജറ്റില്‍ ഭക്ഷ്യവകുപ്പിനായി ഒന്നും നീക്കി വെക്കാതിരുന്നത് ചൊടിപ്പിച്ച മന്ത്രി ജി.ആര് അനില്‍ ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രിക്ക് കൈ കൊടുക്കാന്‍ പോലും തയ്യാറായില്ല. ബജറ്റില്‍ സപ്ളൈകോയ്ക്ക് പണം ഇല്ലാത്തതില്‍ അതൃപ്തി അറിയിക്കാനൊരുങ്ങുകയാണ്.
സപ്ളൈക്കോയ്ക്ക് കുടിശ്ശിക തീര്‍ക്കാനോ പ്രതിസന്ധി പരിഹരിക്കാനുള്ള സഹായമോ ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതില്‍ നേരത്തെ മന്ത്രിസഭാ യോഗത്തിലും ഭക്ഷ്യമന്ത്രി പരാതി പറഞ്ഞിരുന്നു. അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്ന് മറ്റു വകുപ്പുകള്‍ക്കും പരാതിയുണ്ട്. റവന്യൂ, ഭക്ഷ്യ, കൃഷി, മൃഗസംരക്ഷ വകുപ്പ് മന്ത്രിമാര്‍ക്കും ബജറ്റിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ബജറ്റില്‍ സിപിഐയെ അവഗണിച്ചതായി അവരുടെ മന്ത്രിമാര്‍ക്കും പരാതിയുണ്ട്. കഴിഞ്ഞ തവണ അനുവദിച്ചതിന്റെ പകുതിപോലും അവഗണിച്ചില്ല എന്നാണ് പരാതി. വിഷയം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കാനും എല്‍ഡിഎഫില്‍ ഉന്നയിക്കാനാണ് ഇവര്‍ ഒരുങ്ങുന്നത്. സിപിഐ മന്ത്രിമാരുടെ പരാതികള്‍ പരിഹരിക്കണമെന്ന് സിപിഎമ്മിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
