
മിസ്റ്റര്‍ എക്സ് എന്ന പുതിയ തമിഴ് ചിത്രത്തിനു വേണ്ടി വമ്പന്‍ മേക്കോവറുമായി നടന് ആര്യ. സിക്സ്പാക്കുമായി ബോഡി ബില്‍ഡ് ചെയ്യുന്ന വീഡിയോ ആര്യ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. സിനിമയില്‍ നായികയായെത്തുന്നത് മഞ്ജു വാരിയറെന്നും ആര്യ വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.
അസുരന് , തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്സ്. മനു ആനന്ദ് ആണ് സംവിധാനം. ആര്യയ്ക്കൊപ്പം ഗൗതം കാര്‍ത്തിക് , ശരത് കുമാര്‍, അനഘ , അതുല്യ രവി , റെയ്സ വില്‍സണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
പ്രിന്‍സ് പിക്ചേഴ്സ് ആണ് നിര്‍മാണം. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, സംഗീതം ദിപു നൈനാന് തോമസ് പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്.






