
ക്രെറ്റയ്ക്ക് 2024 ജനുവരിയില്‍ ഒരു മിഡ്ലൈഫ് അപ്ഡേറ്റ് ഹ്യുണ്ടായി നല്‍കിയിരുന്നു. പുതിയ ഡിസൈനും പുതിയ ഫീച്ചറുകളും ഇതോടൊപ്പം വാഹനത്തിന് ലഭിച്ചു. ഹ്യുണ്ടായി ജനുവരി ആദ്യവാരം ഫെയ്സ്ലിഫ്റ്റ് ചെയ്ത ക്രെറ്റയ്ക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ഒരു മാസത്തിനുള്ളില്‍ കോംപാക്ട് എസ്യുവി 51,000 ബുക്കിംഗുകള്‍ നേടി. ഫീച്ചറുകളുടെ കാര്യത്തില്‍ 2024 ഹ്യുണ്ടായി ക്രെറ്റയ്ക്ക് വളരെ സമഗ്രമായ അപ്ഡേറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഡ്യുവല്‍ 10.25 ഇഞ്ച് ഡിസ്പ്ലേകള്‍ (ഒന്ന് ഇന്‍ഫോടെയിന്‍മെന്റിനും മറ്റൊന്ന് ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കും), ഡ്യുവല്‍ സോണ്‍ എസി, എട്ട് സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, എട്ട് തരത്തില്‍ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്നവ ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഇതില്‍ നിര്‍മ്മാതാക്കള്‍ സജ്ജീകരിച്ചിരിക്കുന്നു.
ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് (ESC), 360 -ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലെയിന്‍ കീപ്പ്, ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ് എന്നിവയുള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS), ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയാണ് യാത്രക്കാരുടെ സുരക്ഷ പരിപാലിക്കുന്നത്. മൂന്ന് എഞ്ചിന് ഓപ്ഷനുകളും നാല് ട്രാന്സ്മിഷന് ഓപ്ഷനുകളുമായിട്ടാണ് 2024 ക്രെറ്റയെ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. അവയില്‍ 115 PS പവറും 144 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്, 160 PS പവറും 253 Nm torque -മായി വരുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും ഉള്‍പ്പെടുന്നു.
കൂടാതെ 116 PS കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും നിര്‍മ്മാതാക്കള്‍ വാഗ്ദാവം ചെയ്യുന്നു. NA പെട്രോള്‍ യൂണിറ്റ് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് CVT ട്രാന്സ്മിഷന് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യും, ടര്‍ബ്ബോ പെട്രോള്‍ പതിപ്പ് ഏഴ് സ്പീഡ് DCT യൂണിറ്റുമായി വരും, ഡീസല്‍ എഞ്ചിന് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യും. 2024 ഹ്യുണ്ടായി ക്രെറ്റയുടെ എക്സ്-ഷോറൂം വില 11 ലക്ഷം മുതല്‍ 20.15 ലക്ഷം രൂപ വരെയാണ്.






