സ്കൂള്‍ കാലഘട്ടങ്ങളില്‍ കുട്ടികള്‍ തമ്മില്‍ പരസ്പരം അടികൂടുന്നത് സ്വഭാവികമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ആളുകള്‍ മുഖ വിലയ്ക്കെടക്കാറില്ല. എന്നാല്‍ കുട്ടികള്‍ മുതിര്‍ന്ന ശേഷം പരസ്പരം തല്ലുകൂടിയാല്‍ ഇതായിരിക്കില്ല ആളുകളുടെ പ്രതികരണം. ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ, എന്തോന്നോടെ പിള്ളേരെ എന്നായിരിക്കും ആളുകള്‍ ചോദിക്കുന്നത്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ എക്സില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയാണ് വീഡിയോയില്‍ കാണുന്നത്.
@Ghar Ke Kalesh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വരാന്തയില്‍ പരസ്പരം തമ്മില്‍ തല്ലുന്നതായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും ഒരു തല്ലിനായി വട്ടം കൂട്ടുന്നിടത്ത് നിന്ന് ആരംഭിക്കുന്ന വീഡിയോ രണ്ട് പേരും പരസ്പരം തല്ലി മടുക്കുന്നത് വരെ തുടരുന്നു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇവരുടെ തമ്മില്‍ തല്ല് കണ്ട് അടുത്ത് തന്നെ നില്ക്കുന്നതും കാണാം. എന്നാല്‍, സംഭവം ഏത് സ്കൂളില്‍ നിന്നുള്ളതാണെന്നോ എപ്പോഴാണെന്നോ കുട്ടികള്‍ക്ക് മറ്റെന്തെങ്കിലും സംഭവിച്ചോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല. രണ്ട് പേരും അല്പം തളര്‍ന്നപ്പോഴാണ് മറ്റൊരു വിദ്യാര്‍ത്ഥി സംഭവത്തിലിടപെട്ട് മുന്നോട്ട് വരുന്നത്. ഇതിനിടെ ഒരാളുടെ സ്വെറ്റര്‍ പരസ്പരമുള്ള പിടിവലിക്കിടെ കീറിയതും വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഇതിനോടകം ഒന്നേകാര്‍ ലക്ഷത്തിലേറെ പേര് വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേര് തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ത്തെടുത്തു. ചിലര്‍ കോഹ്ലി-രോഹിത് ഫാന്‍സിന്റെ തല്ലായിരിക്കുമെന്ന് കുറിച്ചു. മറ്റുചിലര്‍ സ്കൂള്‍ കുട്ടികളുടെ ഇടയില്‍ ശാരീരിക അക്രമങ്ങള്‍ കൂടുന്നുവെന്ന പരാതിയുമായി മുന്നോട്ട് വന്നു. കുട്ടികളുടെ ശാരീരിക ആക്രമണങ്ങള്‍ തടയുന്നതില്‍ സ്കൂള്‍ അധികാരികള്‍ പരാജയപ്പെടുന്നുവെന്ന് നിരവധി പേര് പരാജയപ്പെട്ടു. പഠനത്തിനിടെ നേരിടേണ്ടിവരുന്ന സാമൂഹിക - വൈകാരിക പ്രശ്നങ്ങള്‍, സമ്മര്‍ദ്ദം, സാമൂഹിക അസമത്വങ്ങള്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ക്ക് കാരണമാകുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ സ്കൂളുകള്‍ അഭിസംബോധന ചെയ്യണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

Comments