
തിരുവനന്തപുരം; വിരബാധയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്്ജ. കുട്ടികളുടെ വളര്‍ച്ചയെയും ്അരോഗ്യത്തെയും വിരബാധ ബാധിക്കുന്നത് ഒരു പൊതു ആരോഗ്യ പ്രശ്നമാണ്. നാളെ ഫഓബ്രുവരി 8 വിരവിമുക്ത ദിനമായി ആചരിക്കുന്ന ഭാഗമായി 1 മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്ക് വിര നശീകരണ ഗുളിക നല്‍കും. സ്കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് സ്കൂള്‍ വഴിയും അല്ലാത്തവര്‍ക്ക് അംഗന്വാടികളിലൂടെയുമാണ് ഗുളിക ലഭിക്കുന്നത്. ഫെബ്രുവരി 8 ന് ലഭിക്കാത്തവര്‍ക്ക് 15 ന് നല്‍കുന്നതായിരിക്കും.
ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിച്ച വെള്ളത്തില്‍ ഗുളിക ചാലിച്ച് നല്‍കണം. മുതിര്‍ന്നവര്‍ക്ക് ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കാം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല.






