
ബൊലേറോ, ബൊലേറോ നിയോ എന്നിവയ്ക്ക് പുറമെ മറാസോ എംപിവിയിലും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. 2023 മോഡല്‍ ബൊലേറോയുടെ ടോപ്പ്-സ്പെക്ക് B6 (O) വേരിയന്റ് സ്വന്തമാക്കുന്നവര്‍ക്ക് 98,000 രൂപയാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്. അതേസമയം എംയുവിയുടെ B4, B6 എന്നിവയ്ക്ക് യഥാക്രമം 75,000 രൂപയും 73,000 രൂപയുമാണ് ഓഫര്‍ ലഭിക്കുന്നത്. ഇനി ബൊലേറോയുടെ 2024 മോഡലാണ് നോക്കുന്നതെങ്കിലും നിരാശരാവേണ്ടി വരില്ല. B4, B6, B6 (O) എന്നീ വേരിയന്റുകള്‍ക്കും യഥാക്രമം 61,000 രൂപ, 48,000 രൂപ, 82,000 രൂപ എന്നിങ്ങനെ കിഴിവ് ഒരുക്കിയിട്ടുണ്ട്.
എന്‍ട്രി ലെവല്‍ ബൊലേറോ B2 പതിപ്പിന് 2024 ഫെബ്രുവരിയില്‍ ഓഫറുകളൊന്നുമില്ല. നിലവില്‍ വില്‍പ്പനയിലുള്ള മഹീന്ദ്രയുടെ ഏറ്റവും പഴയ മോഡലാണ് ബൊലേറോ. നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അടുത്ത തലമുറ പതിപ്പ് 2026-ഓടെ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടെയെത്തുന്ന ബൊലേറോയ്ക്ക് ഒരു മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ബൊലേറോയുടെ പ്രീമിയം മോഡലായ നിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൗണ്ട്, ആക്സസറികള്‍, എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവയെല്ലാമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫെബ്രുവരി മാസം വാഗ്ദാനം ചെയ്യുന്നത്. എല്ലാം കൂടി ഏകദേശം 1 ലക്ഷം രൂപ വരെയാണ് ഓഫര്‍ കിട്ടുക. ടോപ്പ് N10, N10 (O) എന്നിവയിലാണ് ഒരുലക്ഷത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുന്നത്. എന്നാല്‍ ബൊലേറോ നിയോയുടെ N4, N8 ട്രിമ്മുകള്‍ക്ക് യഥാക്രമം 69,000 രൂപയും 84,000 രൂപയും വരെ മൊത്തം ആനുകൂല്യങ്ങളുണ്ട്. ഇതെല്ലാം പഴയ 2023 മോഡല്‍ ഇയര്‍ പതിപ്പുകള്‍ക്കാണ്.
നിയോയുടെ 2024 മോഡലുകള്ക്കാണെങ്കില് N4, N8 വേരിയന്റുകള്‍ക്ക് യഥാക്രമം 46,000 രൂപയും 54,000 രൂപയുമാണ് ഡിസ്കൌണ്ടായി കിട്ടുക. അതേസമയം 2024 N10, N10 (O) വേരിയന്റുകള്‍ക്ക് 73,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. മഹീന്ദ്രയുടെ നിരയില്‍ കാര്യമായ ഫാന്‍സില്ലാത്ത മറാസോ എംപിവിയിലും ഈ മാസം ഗംഭീര ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അധികം വൈകാതെ നിര്‍ത്തലാക്കുമെന്ന് അഭ്യൂഹം പരക്കുന്ന മോഡലില്‍ കമ്പനി 93,200 രൂപ വരെ ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എതിരാളിയായി എത്തുന്ന വാഹനത്തിന്റെ 2023 മോഡല്‍ M2, M4 പ്ലസ്, M6 പ്ലസ് എന്നീ മൂന്ന് വേരിയന്റുകള്‍ക്കാണ് മേല്‍പ്പറഞ്ഞ ഓഫര്‍ കിട്ടുക.






