
റിയാദ് : റിയാദ് സീസണ് കപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് തോല്‍വി. തകര്‍പ്പന്‍ ജയത്തോടെ അല്‍ ഹിലാല്‍ റിയാദ് സീസണ് കപ്പ് സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ ഹിലാല്‍ അല്‍ നസറിനെ പരാജയപ്പെടുത്തിയത് . സെര്‍ജ് മിലിങ്കോവിക് - സാവിക് , സലീം അല്‍ ദൗസരി എന്നിവര്‍ അല്‍ ഹിലാലിന്റെ ഗോളുകള്‍ നേടി .
മത്സരത്തിന് മുമ്പായി ഗ്രൗണ്ടിലെത്തിയ ഡബ്ല്യൂ ഡബ്ല്യു ഇ മുൻ താരം അണ്ടർടേക്കർ റിയാദ് സീസൺ കപ്പ് സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു. കളിയുടെ 17-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. സെർജ് മിലിങ്കോവിക്-സാവിക് ആണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 30-ാം മിനിറ്റിൽ സലീം അൽ ദൗസരി തകർപ്പൻ ഒരു ഫിനിഷിലൂടെ ഗോൾ എണ്ണം രണ്ടാക്കി.
The Undertaker will present the trophy after Al Nassr vs. Al Hilal in the Riyadh Season Cup. 🤪
43-ാം മിനിറ്റിലും രണ്ടാാം പകുതിയിൽ 48-ാം മിനിറ്റിലും അൽ ഹിലാൽ താരങ്ങൾ വീണ്ടും വലചലിപ്പിച്ചു. എന്നാൽ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നതോടെ ഗോൾ നിഷേധിക്കപ്പെട്ടു. ഇതോടെ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിൽ അൽ ഹിലാൽ വിജയം ആഘോഷിച്ചു.


