തിരുവനന്തപുരം ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ശ്രീകണ്ണനെന്ന 46 കാരനാണ് അറസ്റ്റിലായത്.പ്രതിയെ അറസ്റ്റ് ചെയ്തത് വിളപ്പിന്‍ശാല പോലീസാണ്
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തിനെ കുറിച്ചുള്ള കൊണ്സിലിങ്ങിലാണ് അതിക്രമത്തിനെ കുറിച്ച് പുറംലോകം അറിയുന്നത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും കേസ് പോലീസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.






