
ഗാങ്ടോക്ക് : സിക്കിമിൽ പാൽ ട്രക്ക് ഒന്നിലധികം കാറുകളിൽ ഇടിച്ച് 3 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു. ഗാങ്ടോക്കിലാണ് സംഭവം. ശനിയാഴ്ച സിക്കിമിലെ റാണിപൂളിൽ ഒരു മേളയ്ക്ക് നടക്കുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിൽ പാൽ ടാങ്കർ ഇടിച്ച് കയറുകയായിരുന്നു.
മൂന്ന് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പാൽ ടാങ്കറിന്റെ് ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കൂട്ടിയിടിയുടെ ശക്തിയിൽ പ്രദേശത്ത് തടിച്ചുകൂടിയ നിരവധി ആളുകൾ വാഹനങ്ങൾക്കടിയിൽപ്പെട്ടു. പരുക്കേറ്റവരെ സെൻട്രൽ റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട് അധികൃതര്‍ പറഞ്ഞു. അപകടസമയത്ത് മൈതാനം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. പാൽ ടാങ്കറിന്റെ് വശത്ത് സിക്കിം മിൽക്ക് യൂണിയൻ്റെ ലേബൽ ഉണ്ടായിരുന്നു.






