ദളിത് തൊഴിലാളായ സ്ത്രീകളോട് വിവേചനം കാണിച്ച രണ്ട് പേര് പിടിയില്‍. അറസ്റ്റിലായത് ഗൗണ്ടര്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളാണ്.സംഭവം നടന്നത് തമിഴ്നാട്ടിലെ ധര്‍മ്മപുരിയിലാണ്. നാല് ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
കമ്പൈനല്ലൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നടപടി സ്വീകരിച്ചത് പട്ടികജാതി - പട്ടികവര്‍ഗ നിയമപ്രകാരമാണ്. ദളിത് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരി പ്രതിയുടെ കൃഷിയിടത്തിലാണ് ജോലിചെയ്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പരാതിക്കാരിക്ക് ജോലിക്കിടെ ചിരട്ടയില്‍ ചായ നല്‍കിയത്. ഇതിന് മുമ്പും ഇത് ആവര്‍ത്തിച്ചിരുന്നു. ദളിതരില്‍ കൂടുതല്‍ ആളികളും ഈ വിവേചനം അനുഭവിക്കുന്നതായി പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.






