
നമ്മുടെ നാട്ടില്‍ സ്ത്രീധന കാര്യം പറഞ്ഞ് ഒരുപാട് വിവാഹങ്ങള്‍ മുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിരോധിച്ചിട്ടും സ്ത്രീധനം നേരിട്ടും അല്ലാതെയും ചോദിക്കുന്നവരും വാങ്ങുന്നവരും നിരവധിയുണ്ട്. എന്നാല്‍ ഇപ്പോഴിതാ സ്ത്രീധനം ചോദിച്ച വീട്ടുകാരെ ഒരു പാഠം പഠിപ്പിച്ച യുവാവിന്റെയും യുവതിയുയെും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ബനാറസിലാണ് ഈ വിചിത്ര സംഭവം നടന്നത്. 'ബനാറസില്‍ എന്തും നടക്കും' എന്നാണ് ഈ വീഡിയോയുടെ കാപ്ഷനില്‍ പറയുന്നത്. അതില്‍ രാത്രിയില്‍ ഒരു സ്കൂട്ടറില്‍ വിവാഹവേഷത്തില്‍ പോകുന്ന യുവാവിനെയും യുവതിയേയുമാണ് കാണുന്നത്. എന്നാല്‍, ഇന്ത്യാ ടൈംസ് അടക്കം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ വീട്ടുകാര്‍ വിവാഹം ഒഴിവാക്കിയപ്പോള്‍ ഒളിച്ചോടിപ്പോകുന്ന വരനും വധുവുമാണ് എന്നാണ്.
വീഡിയോ വൈറലായതിന് പിന്നാലെയാണ് അതിന് പിന്നിലെ കഥ ഇതാണ് എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധനത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് വീഡിയോ ഉയര്‍ത്തിയത്. ആ വധുവിനും വരനും എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ തീരുമാനം കേള്‍ക്കാതെ സ്വന്തം ഇഷ്ടത്തിന് കാര്യങ്ങള്‍ ചെയ്ത യുവാവിനെ പലരും അഭിനന്ദിച്ചു.
ഇന്ന് മിക്കവാറും ആളുകള്‍ വീട്ടുകാരുടെ വാക്ക് കേട്ട് സ്ത്രീധനത്തിന്റെ പിന്നാലെ പോയി തങ്ങള്‍ സ്നേഹിക്കുന്ന പെണ്‍കുട്ടികളെ ഉപേക്ഷിക്കാറുണ്ട്. അങ്ങനെയുള്ളവര്‍ ഈ യുവാവിനെ കണ്ട് പഠിക്കണം എന്നും പലരും അഭിപ്രായപ്പെട്ടു.






