അയോധ്യ രാമക്ഷേത്രം പ്രതിദിന ഭക്തരുടെ എണ്ണവും കാണിക്ക വരുമാനവും കൊണ്ട് അമ്പരപ്പിക്കുകയാണ്. പ്രതിഷ്ഠ കഴിഞ്ഞ ദിവസങ്ങള്‍ മാത്രം പിന്നിടുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് കോടി കണക്കിന് രൂപയാണ്. 12. 8 കോടി രൂപയാണ് 15 ദിവസം കൊണ്ട രാമക്ഷേത്രത്തിന് കാണിക്ക വരുമാനമായി ലഭിച്ചത്.
ഓരോ ദിവസവും രാമക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏകദേശം 30 ലക്ഷത്തിലധികം പേരാണ് 15 ദിവസത്തിനുള്ളില്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്.
ജനുവരി 22 ന് മാത്രം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപയാണ്. ഭക്തര്‍ക്ക് സംഭവനപെട്ടികള് വവിയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ ഭക്തര്‍ക്ക് കാണിക്ക സമര്‍പ്പിക്കാനായി സാധിക്കും.






