
ഞെട്ടിക്കുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഐസിയൂ റൂമിലിരുന്ന് ബീഡി വലിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് നെറ്റീസണ്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്. പാറ്റ്നയിലെ എയിംസ് ആശുപത്രിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടിരിക്കുന്നത്.
പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ആശുപത്രിയിലെ ഐസിയു റൂമാണ് കാണുന്നത്. അതില്‍ കാണുന്നത് ഒരു പ്രായമായ സ്ത്രീ കട്ടിലില്‍ ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നതാണ്. വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായത്. ആശുപത്രി കെട്ടിടം പോലെ ഒരിടത്ത് ബീഡി വലിക്കുന്നത് വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ തന്നെ വീഡിയോ കണ്ട ആളുകളില്‍ പരിഭ്രമവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വീഡിയോയില്‍ ആശുപത്രിയിലെ ഐസിയു മുറിയില്‍ ഒരു കട്ടിലില്‍ പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. അവര്‍ അവിടെ ഇരുന്ന് കൊണ്ട് ഒരു ബീഡി വലിക്കുന്നതാണ് പിന്നെ കാണുന്നത്. തലയില്‍ ഷാളൊക്കെയിട്ട് പുതച്ചാണ് സ്ത്രീ ഇരിക്കുന്നത്. പിന്നീട് അവര്‍ ഒരു ബീഡി വലിക്കുന്നതാണ് കാണുന്നത്. കയ്യില്‍ മുക്കാലും മറച്ചു പിടിച്ചാണ് ഇവര്‍ ബീഡി വലിക്കുന്നത്. പുക പുറത്തേക്ക് വിടുന്നതും കാണാം. കുറച്ച് കഴിയുമ്പോള്‍ ഐസിയു മുറിയിലെ കട്ടിലില്‍ തന്നെ തട്ടിയാണ് ഇവര്‍ ബീഡി കെടുത്തിക്കളയുന്നത്. അവിടെ തീപ്പൊരി വീഴുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.
വീഡിയോയെ വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പലരും, ഇങ്ങനെ ആശുപത്രിക്കിടക്കയില്‍ കിടന്ന് പുകവലിക്കുന്നത് എന്തുമാത്രം വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും എന്നതിനെ കുറിച്ചാണ് സംസാരിച്ചത്.






