അഡ്ലെയ്ഡില് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടി 20 മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കി ഗ്ലെന്‍ മാക്സവെല്‍. മാക്സല്‍ എടുത്തത് 55 പന്തില്‍ 8 സിക്സും 12 ഫോറുമാണ്. ടി20 ഫോര്‍മാറ്റില്‍ അഞ്ചാം സെഞ്ച്വറിയാണിത്. ഇതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം സെഞ്ച്വറി റെക്കോര്‍ഡില്‍ എത്താനും സാധിച്ചു.
T20 യില്‍ 5 സെഞ്ച്വറികള്‍ നേടുന്ന ഏക താരമായിരുന്നു രോഹിത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായി മാക്സ്വെല് മാറി. 94 ഇന്നിംഗ്സുകളില്‍ നിന്നുമാണ് മാക്സ്വെല് അഞ്ച് സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍ രോഹിത് ആകട്ടെ 143 ഇന്നിംഗ്സുകളില്‍ നിന്നുമാണ് അഞ്ച് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത്. സൂര്യകുമാര്‍ യാദവ് (4), ബാബര്‍ അസം (3) എന്നിവരാണ് പട്ടികയില്‍ തൊട്ടുപിന്നില്‍.






