
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. രണ്ട് ആത്മാക്കളുടെ സംഗമം മാത്രമല്ല രണ്ട് കുടുംബങ്ങളും ഒന്നാകുന്ന ദിവസം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ അന്നേ ദിവസം വധുവരന്മാരുടെ ബന്ധുക്കളും സ്വന്തക്കാരും സുഹൃത്തുക്കളുമെല്ലാം വളരെ ആവേശത്തിലും ആകാംക്ഷയിലുമായിരിക്കും. എന്നാല്‍ ഈ അടുത്തകാലത്തായി വിവാഹ വേദികള്‍ കൂട്ടത്തല്ലിന്റെ വേദികള്‍ കൂടിയായി മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തില്‍ തന്നെ നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ബിരിയാണിയെ ചൊല്ലിയും പപ്പടത്തെ ചൊല്ലിയും, കസേരയെ ചൊല്ലിയുമൊക്കെയുള്ള തല്ലുകള് നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ വിവാഹ ദിവസം നടന്ന ഒരു കൂട്ടത്തല്ലിന്റെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധനേടുന്നത്.
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ അമിനാബാദില്‍ നടന്ന ഒരു വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോയാണ് ഇത്. അമിനാബാദ് പോലീസ് സ്റ്റേഷന് പരിധിയിലെഗുംഗേ നവാബ് പാര്ക്കിന് സമീപത്തെ ബുദ്ധ ലാല്‍ ബദ്ലു പ്രസാദ് ധര്‍മ്മശാലയില്‍ ഈ മാസം 9 -ാം തിയതി നടന്ന ഒരു വിവാഹത്തിനിടെ ആഘോഷത്തിന്റെ ഭാഗമായി ഡിജെ പാര്‍ട്ടിയുണ്ടായിരുന്നു. പാര്‍ട്ടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
എക്സില്‍ പങ്കുവച്ച വീഡിയോയില്‍ പുരുഷന്മാര് പരസ്പരം കസേരകള്‍ കൊണ്ട് തമ്മില്‍ തല്ലുന്നത് കാണാം. ഇതില്‍ ചിലര്‍ തലയില്‍ കസേരകൊണ്ട് അടിക്കുന്നത് കാണാം. ഇതിനിടെ ചിലരെ പിടിച്ച് മാറ്റാന്‍ സ്ത്രീകള്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ക്കും തല്ല് കിട്ടുന്നു. ചിലര്‍ ഒരു സ്ത്രീയെ കസേരകള്‍ക്കിടയിലേക്ക് തള്ളി മറിച്ചിടുന്നതും വീഡിയോയില്‍ കാണാം. കൂട്ട പൊരിച്ചില് പ്രധാനഹാളില്‍ നിന്നും പുറത്തേക്ക് നീങ്ങുന്നു. ഇതിനകം ഹാളിളെ കസേരകള്‍ പലതും ഒടിഞ്ഞ് കിടക്കുന്നതും കാണാം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. നിരവധി പേര്‍ക്ക് നിസാരമായ പരിക്കുകളുമേറ്റിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ മൂന്ന് പേര് പേലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും അമിനാബാദ് പോലീസ് വ്യക്തമാക്കി.
शादी समारोह में शामिल युवकों ने जमकर मचाया हंगामा !!#लखनऊ !!
थाना #अमीनाबाद क्षेत्र में गूंगे नवाब पार्क के सामने बुद्ध लाल बदलू प्रसाद धर्म ट्रस्ट में शादी समारोह में शामिल हुए युवकों ने जमकर मचाया हंगामा।
शादी में अफरा-तफरी माहौल।
मारपीट के दौरान जमकर चलाई कुर्सी कई लोगों… pic.twitter.com/7G3h9DNJaK— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) February 9, 2024






