
വാലന്റൈൻസ് ദിനത്തിന് ഇനി രണ്ട് ദിനങ്ങൾ കൂടി മാത്രമാണുള്ളത്. ലോകമെമ്പാടുമുള്ള പ്രണയിനികൾ ഇപ്പോൾ ഏറെ ആവേശത്തിലും സന്തോഷത്തിലുമായിരിക്കും. ഒരുമിച്ച് സമയം പങ്കിടാനും പരസ്പരം സമ്മാനങ്ങൾ വാങ്ങിനൽകാനും എല്ലാവരും കാത്തിരിക്കുകയാണ്. എന്നാൽ അതേസമയം ബ്രേക്ക്അപ്പിന്റെ പേരിൽ വേദനിക്കുന്നവരും നിരവധിയാണ്. കാരണം നമ്മെ ഉപേക്ഷിച്ച് ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയവരെ നമ്മുക്ക് മറക്കാൻ കഴിയണം എന്നില്ല. എന്നാൽ ഇ്ത്തരത്തിലുള്ള ആൾക്കാർക്ക് വേണ്ടി ഒരു പ്രത്യേക ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടെ ഒരു കമ്പനി.
'ഹൂ ഗിവ്സ് എ ക്രാപ്പ്' എന്ന കമ്പനിയാണ് പ്രണയനൈരാശ്യം ബാധിച്ചവരെ സഹായിക്കാൻ മുന്നോട്ടിറങ്ങിയത്. മെൽബൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ടോയ്ലറ്റ് പേപ്പർ കമ്പനിയാണ് ഇത്. ഇവരുടെ വാലന്റൈൻസ് ഡേയിലെ പ്രത്യേക പരിപാടിയുടെ പേര് ' ഫ്ളഷ് യുവർ എക്സ്' എന്നാണ്. ഇതുവഴി അവരെന്താണ് ചെയ്യുക എന്നല്ലേ? നിങ്ങളുടെ മുൻ കാമുകൻ അല്ലെങ്കിൽ കാമുകി അയച്ച ലവ് ലെറ്ററുകൾ കമ്പനിക്ക് മെയിൽ ചെയ്താൽ അവർ അത് ടോയ്ലറ്റ് പേപ്പറുകളാക്കി മാറ്റും.
ഫെബ്രുവരി 14 നാണ് വാലന്റൈൻസ് ഡേ. ഈ ദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള നിരവധി കമ്പനികളാണ് ഇത്തരത്തിലുള്ള ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. പണ്ടൊക്കെ വാലന്റൈൻസ് ഡേയിൽ പ്രണയികൾക്ക് വേണ്ടിയാണ് വിവിധ ഓഫറുകൾ എത്തിയിരുന്നതെങ്കിൽ ഇന്ന് പ്രണയനൈരാശ്യത്തിൽ കഴുയുന്നവർക്കായും ഓഫറുകൾ എത്തിയിരിക്കുകയാണ്.






