
സമ്പന്നമാരും ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവരും മാത്രമാണ് ഇംഗ്ലീഷ് സംസാരിക്കുന്നതെന്നും സാധാരണക്കാര്‍ക്ക് അതിനുള്ള കഴിവ് ഇല്ലെന്നുമാണ് പൊതുവെ ഉള്ള ധാരണ. എന്നാല്‍ പറഞ്ഞും കേട്ടും ശീലിച്ചാല്‍ ആര്‍ക്കും ഏത് ഭാഷയും അനായാസം സംസാരിക്കാന്‍ കഴിയും. ലോകത്തിലുള്ള ഏത് ഭാഷയും അങ്ങനെതന്നെയാണ്. ഇത്തരത്തില്‍ സാധാരണക്കാരായിട്ടുള്ള നിരവധി ആളുകള്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് നാം കണ്ടിട്ടുണ്ട്. സമാനായ ഒരു വീഡിയോയാണ് ഇതും. വീഡിയോയില്‍ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്ന റിക്ഷാക്കാരനെയാണ് കാണുന്നത്.
ദില്ലി ജുമാ മസ്ജിദിന് മുന്നിലുള്ള റിക്ഷാക്കാരനാണ് ടൂറിസ്റ്റുകളോട് അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നത്. യുകെയില്‍ നിന്നുള്ള പ്രായമായ ദമ്പതികളോടാണ് യുവാവിന്റെ സംസാരം. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ് ഈ ജുമാ മസ്ജിദ് എന്ന് യുവാവ് ദമ്പതികള്‍ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
അതുപോലെ തന്നെ ഇഷ്ടം പോലെ ചിത്രങ്ങളെടുക്കാനും ഷോപ്പിംഗ് നടത്താനും ഒക്കെ യുവാവ് ദമ്പതികളോട് പറയുന്നതും കേള്‍ക്കാം. പ്രദേശത്തെ പ്രശസ്തമായ സ്പൈസ് മാര്‍ക്കറ്റിനെ കുറിച്ചും യുവാവ് ദമ്പതികളെ പരിചയപ്പെടുത്തുന്നു. അവിടെയൊക്കെ ചുറ്റിക്കറങ്ങാനും വേണ്ടത്ര ചിത്രങ്ങളെടുക്കാനും യുവാവ് ദമ്പതികളെ പ്രേരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എല്ലാം കഴിഞ്ഞ ശേഷം റിക്ഷയ്ക്കടുത്ത് എത്തിയാല്‍ മതിയെന്നും യുവാവ് പറയുന്നു. ഇതെല്ലാം യുവാവ് നല്ല വ്യക്തമായ ഇംഗ്ലീഷിലാണ് പറയുന്നത്.
भाई की इंग्लिश सुनिए भाई को फेमस करो pic.twitter.com/LuFyFVywV0
— chandan (@chandan_stp) February 11, 2024






