
മാരുതി, സുസുക്കി എന്നിങ്ങനെ രണ്ട് കമ്പനികള്‍ കൂടിചേര്‍ന്നതാണ് മാരുതി സുസുക്കി എന്ന് അറിയിപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മാരുതിയുടെ മാതൃ കമ്പനിയാണ് സുസുക്കി. മാരുതിയുടെ ആസ്ഥാനം ഡല്‍ഹി ആണെങ്കിലും സുസുക്കിയുടെ ആസ്ഥാനം ജപ്പാനിലെ ഷിസോക്കിയ ആണ്. ടെക്നോളജി വികസിച്ചതോടെ പുതിയ പരീക്ഷണത്തിന് തയ്യാറായി ഇരിക്കുകയാണ് ഇപ്പോള്‍ സുസുക്കി. സുസുക്കിയുടെ പറക്കുന്ന എയര്‍ കാറുകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
പൈലറ്റ് ഉള്‍പ്പെടെ നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ പറക്കും കാറുകള്‍ സുസുക്കി ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഹെലികോപ്ടറുകളേക്കാള് ചെറുതും ഡ്രോണുകളെക്കാള്‍ വലുതും ആയിരിക്കും സുസുക്കിയുടെ പറക്കുന്ന കാറുകള്‍. ജപ്പാനിലും യുഎസിലും ഈ കാറുകള്‍ അവതരിപ്പിച്ചതിന് ശേഷം ആയിരിക്കും സുസുക്കി ഇവ ഇന്ത്യയില്‍ എത്തിക്കുക എന്നും സൂചനകള്‍ ഉണ്ട്. ജപ്പാനില്‍ അടുത്ത വര്‍ഷം തന്നെ ഈ കാറുകള്‍ അവതരിപ്പിച്ചേക്കാം. വില്പനയ്ക്ക് പുറമെ ഈ എയര്‍ കാറുകളുടെ നിര്‍മ്മാണവും ഇന്ത്യയില്‍ ആരംഭിക്കാന്‍ മാരുതി പദ്ധതിയിടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ആയിരിക്കും മാരുതി ഈ കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുക. ഇതിനായുള്ള ഗവേഷണങ്ങളും മാരുതി ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഈ കാറുകളുടെ നിര്‍മ്മാണത്തിനായി സുസുക്കിയും ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎയുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് സുസുക്കി മോട്ടോറിന്റെ അസിസ്റ്റന്റ് മാനേജര്‍ കെന്റോ ഒഗുറ വെളിപ്പെടുത്തി. 2025ല്‍ തന്നെ ഈ കാറുകള്‍ പുറത്തിറക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എയര്‍ കാറുകള്‍ ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന വിലയില്‍ അവതരിപ്പിച്ചാല്‍ മാത്രമേ പദ്ധതി ഇന്ത്യയില്‍ വിജയിക്കൂ എന്നും കെന്റോ ഒഗുറ പറഞ്ഞു.






