വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിച്ചെത്തിയ യുവാവ് വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരുക്കേല്‍പ്പിച്ച സംഭവമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ബാംഗളൂരുവിലെ വില്‍സണ്‍ ഗാര്ഡന് പത്താം ക്രോസിന് സമീപത്താണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ വാഹനങ്ങള്‍ നിറഞ്ഞ റോഡിലൂടെ അലഷ്യമായി സ്കൂട്ടര്‍ ഓടിച്ചെത്തിയ യുവാവാണ് പോലിസിന് നേരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇയാളെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം അമയം പോലീസ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്്. വില്‍സണ്‍ ഗാര്ഡന് പത്താം ക്രോസിന് സമീപത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് ഹെല്‍മറ്റ് ഇല്ലാതെ തൊപ്പി മാത്രം തലയില്‍ വെച്ച് സ്കൂട്ടര്‍ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞത്. എന്നാല്‍ പോലീസ് തടഞ്ഞത് വകവയ്ക്കാതെ ഇയാള്‍ വാഹനം മുന്‍പോട്ടെടുത്ത് പോകാന്‍ ശ്രമിച്ചു. ഈ സമയം പോലീസ് ഉദ്യോഗസ്ഥന് വാഹനം ബലമായി തടയുകയും കീ ഊരി എടുക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും തന്റെ വാഹനത്തിന്റെ കീ തിരികെ വാങ്ങിക്കുന്നതിനായി പോലീസുമായി ബലപ്രയോഗം നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ കടിച്ചത്.
വീഡിയോ പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ ചീത്ത വിളിക്കുന്നത് വീഡിയോയില്‍ കാണം. സയ്യദ് റാഫി എന്ന യുവാവാണ് സംഭവത്തില്‍ പോലീസ് പിടിയിലായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടി നിര്‍വഹണത്തില്‍ തടസ്സപ്പെടുത്തുക, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, സമാധാന ലംഘനം, തുടങ്ങിയ കുറ്റങ്ങളാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Comments