
അരൂര്‍; ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. ആല്‍ബിനാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനുള്ള കാരണം മുന്വൈരാക്യമാണെന്നും പ്രതികളെ പറ്റിയുള്ള സൂചന ലഭിച്ചട്ടുള്ളതായു പോലീസ് പറഞ്ഞു.
ക്ഷേത്രത്തിലെ ഉത്സവം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടുകയായിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ പല വഴിക്കായി ഓടിയ സമയത്താണ് കത്തികുത്ത് നടന്നത്.ക്ഷേത്ര പരിസരത്ത് വച്ച് ഇതിന് മുന്‍പുണ്ടായ വഴക്കാണ് കത്തികുത്തില്‍ കലാശിച്ചതെന്ന പോലീസ് പറഞ്ഞു.





