
വാലന്റൈന്‍സ് ദിനത്തില്‍ നടനും സംവിധായകനുമായ ലാല്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ‘മൈ ന്യൂ വാലന്റൈന്‍ ’എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. തന്റെ പുതിയ വാലന്റൈന്‍ എന്നാണ് ക്യാപ്ഷന്‍ നല്‍കിയതെങ്കിലും ഭാര്യ നാന്‍സി പോളിനൊപ്പമുളള ചിത്രമാണ് ലാല്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രണയം എന്നും പുതിയതാണ് എന്നാണ് ചിത്രവും ക്യാപ്ഷനും പങ്കുവെച്ച് ലാല്‍ വ്യക്തമാക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ്, അത് കലക്കി, ഹാപ്പി വാലന്റൈന്‍സ് ഡേ തുടങ്ങിയ കമന്റുുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.
1987 ലാണ് ലാലും നാന്‍സിയും വിവാഹിതരാകുന്നത്. സംവിധായകന് ജീന്‍ പോള്‍, മോണിക്ക എന്നിവരാണ് ഇവരുടെ മക്കള്‍ . ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തില്‍ ഫാസിലിനൊപ്പം സഹസംവിധായകനായാണ് ലാല്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്.
ഇന്ന് മലയാള സിനിമയിലെ മികച്ച നടനും സംവിധായകനും തിരക്കഥാകൃത്തും, നിര്‍മ്മാതാവുമാണ് ലാല്‍. ടൊവിനോ തോമസ് നായകനാകുന്ന ‘തിലകം ’ആണ് ലാലിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. കൂടാതെ തമിഴില്‍ ‘സിങ്കപ്പൂര്‍ സലൂണ്‍’ എന്ന സിനിമയും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.






