
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ മമനനാഹരമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ലിയോണ ലിഷോയ്. ‘കലികാലം ’എന്ന സിനിമയിലൂടെയാണ് ലിയോണ അഭിനയരംഗത്തേക്ക് എത്തുന്നത്. എങ്കിലും ‘ജവാന് ഓഫ് വെളളിമല’യിലെ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘സോഷ്യല്‍ മീഡിയയില്‍ നിന്ന് ചെറിയ ഇടവേളയിലാണ്. ഇപ്പോള്‍ ഒരു നീണ്ട ഇടവേള എടുക്കാന്‍ തയ്യാറാണ് ഉടന്‍ കാണാം ’എന്നാണ് ലിയോണ കുറിച്ചത്.
എന്താണ് പറ്റിയത്, എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ബ്രേക്ക് എടുക്കുന്നത് എന്ന് നിരവധി ആരാധകരാണ് ലിയോണയോട് ഈ പോസ്റ്റിനു താഴെ ചോദിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ലിയോണ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പ്രശ്നങ്ങള്‍ തന്നെയാണോ കാരണം എന്നും ആരാധകര്‍ തിരക്കുന്നുണ്ട്.
ആര്‍ത്തവുമായി ബന്ധപ്പെട്ട എന്‍ഡോമെട്രിയോസിസ് എന്ന രോഗം ബാധിച്ചതിനെക്കുറിച്ചും രോഗം ബുദ്ധിമുട്ടിച്ച നാളുകളെക്കുറിച്ചും ആയിരുന്നു മുന്‍പ് ലിയോണ പറഞ്ഞിരുന്നത്.
ഈ അസുഖത്തിന്റെ ഭാഗമായി ആയുര്‍വേദ ചികിത്സയിലാണെന്നും മധുരവും പാലുമൊന്നും കഴിക്കാന്‍ പറ്റില്ല വെജിറ്റേറിയനായി എന്നും ചോറും പരിപ്പും കഴിച്ചാണ് ആ ഒന്നര വര്‍ഷം അതിജീവിച്ചതെന്നുമാണ് താരം പറഞ്ഞത്. ലിയോണ ഈ ബ്രേക്ക് എടുക്കാനുളള കാരണം എന്താണെങ്കിലും വേഗം തിരികെയെത്താനാണ് ആരാധകര്‍ പറയുന്നത്.






