
ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന CR-V എസ്യുവിയുടെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഹോണ്ട. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലും ബാറ്ററി പായ്ക്കും ഉപയോഗിച്ചാണ് ഈ പ്രൊട്ടോടൈപ്പിനെ പണികഴിപ്പിച്ചിരിക്കുന്നത്. ഇത് ഹൈഡ്രജന്‍ ഇന്ധനത്തിലോ പൂര്‍ണമായും ഇലക്ട്രിക് മോഡിലോ പ്രവര്‍ത്തിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോണ്ട കാര്‍സ് ഈ വര്‍ഷാവസാനം ജപ്പാനില്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതിക വിദ്യയോടെ CR-V അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് അമേരിക്കയിലും എസ്യുവി എത്താന്‍ സാധ്യതയുണ്ട്.
ഹോണ്ട CR-V ഫ്യുവല്‍-സെല്‍ ഇലക്ട്രിക് വെഹിക്കിള്‍ അല്ലെങ്കില്‍ FCEV പതിപ്പ് ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്യുവല്‍ സെല്ലുള്ള ഇടത്തരം ശേഷിയുള്ള ബാറ്ററി പായ്ക്ക് കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററികള്‍ അതിന്റെ ഫ്യൂവല്‍ സെല്‍ പ്രവര്‍ത്തനക്ഷമമാക്കാതെ തന്നെ പൂര്‍ണമായും ഇലക്ട്രിക് വാഹനമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യും. ആഗോളതലത്തില്‍ ഈ എസ്യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പ് ഉപയോഗിക്കുന്ന ബാറ്ററിക്ക് 17.7 kWh ശേഷിയുണ്ടെന്നാണ് ഹോണ്ട പറയുന്നത്. ഇത് ഇലക്ട്രിക് മോഡില്‍ 81 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ അനുവദിക്കുന്നു. എക്സ്റ്റേണല്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് ചാര്‍ജ് നല്കാന് ശേഷിയുള്ള വെഹിക്കിള്‍ ടു ലോഡിന് (V2L) ശേഷി ലഭിക്കാന്‍ ബാറ്ററി അനുവദിക്കുമെന്നും ഹോണ്ട വെളിപ്പെടുത്തിയിട്ടുണ്ട്.
ഡിസൈനിന്റെ കാര്യത്തില്‍ CR-V ഹൈഡ്രജന്‍ എസ്യുവി ആഗോള വിപണിയില്‍ വില്‍ക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും അല്പം വ്യത്യസ്തമാണ്. പുതിയ സെറ്റ് ടെയില്‍ ലൈറ്റുകളും ഇടതുവശത്തെ ഫ്രണ്ട് ഫെന്‍ഡറില്‍ സ്ഥാപിച്ചിരിക്കുന്ന ചാര്‍ജിംഗ് പോര്‍ട്ടുമാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം CR-V ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എസ്യുവിയുടെ 2,000 യൂണിറ്റുകള്‍ നിര്‍മിക്കാനാണ് ഹോണ്ട കാര്‍സ് ഇപ്പോള്‍ പദ്ധതിയിടുന്നത്.






