
രാജ്കോട്ട്: ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന സര്‍ഫറാസ് ഖാന് അര്‍ധസെഞ്ച്വറി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 48 പന്തുകളില്‍ നിന്നാണ് സര്‍ഫറാസ് 50 റണ്‍സെടുത്തത്. പിന്നാലെ ഇന്ത്യന്‍ സ്കോര്‍ 300 കടക്കുകയും ചെയ്തു. 66 പന്തില്‍നിന്നും 62 റണ്‍സെടുത്താണ് സര്‍ഫറാസ് പുറത്തായത്. താരത്തെ മാര്‍ക് വുഡ് റണ്ണൗട്ടാക്കുകയായിരുന്നു.
ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ്. 110 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി നൈറ്റ് വാച്ച്മാന് കുല്‍ദീപ് യാദവും ക്രീസില്‍. 33-3ല്‍ നിന്ന് ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റിയ രോഹിത് ശര്‍മ-രവീന്ദ്ര ജഡേജ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ആദ്യ ദിനം ഇന്ത്യക്ക് കരുത്തായത്.
രോഹിത് 131 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച സര്‍ഫറാസ് ഖാന് 66 പന്തില്‍ 61 റണ്‍സെടുത്ത് റണ്ണൗട്ടായി. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍ എന്നിവരുടെ വിക്കറ്റുകളും ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.







Comments