
കാത്തിരിപ്പുകള്‍ക്കൊടുവില്‍ നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറങ്ങി. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഹാന്ഡ്സെററ് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലുള്ളതാണ്. ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് ഫോക്സ്കോണ്‍ ആണ്. ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബല്‍ ചൈനയിലാണ് ആദ്യ നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ അവതരിപ്പിച്ചത്. 1699 യുവാനാണ്, (246 ഡോളര്‍, ഏകദേശം 16760 രൂപ) ചൈനീസ് വില. എന്നാല്‍ ഈ ഹാന്‍ഡ്സെറ്റ് ഇന്ത്യ ഉള്‍പ്പെടുന്ന വിപണികളില്‍ എന്നെത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അലുമിനിയം മെറ്റല്‍ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗര്‍ പ്രിന്റ് സ്കാനര്‍, ഹോം ബട്ടണ്‍, ബാക്ക്ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവര്‍ ബട്ടണ്‍, ശബ്ദ നിയന്ത്രണ ബട്ടണ്‍, ഇടതു ഭാഗത്ത് സിം കാര്‍ഡ് സ്ലോട്ട് എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, യുഎസ്ബി ഒടിജി എന്നിവ പ്രധാന ഫീച്ചറുകളാണ്. 5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗന്‍ 430 പ്രോസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി അറ്റ്മോസ് ടെക്നോളജിയുമുണ്ട്.
പ്രധാന ക്യാമറ 16 മെഗാപിക്സലാണ് ( f/2.0 അപേച്ചര്‍, ഇരട്ട എല്‍ഇഡി ഫ്ലാഷ്), എട്ടു മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയ 6ല്‍ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.






