
ഷൂട്ടിങ്ങുകള്ക്കിടയില് നടക്കുന്ന രസകരവും അപ്രതീക്ഷിതവുമായ ചില രംഗങ്ങള് പിന്നീട് ബിഹൈന്ഡ് ദ് സീന് ആയി പുറത്തുവിടുകയും അത് ആരാധകരില് കൗതുകമുണര്ത്തുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണിപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്.
അഭിമുഖത്തിനിടയില് അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെക്കണ്ട് അവതാരക ഭയന്നപ്പോള് നടി ഐശ്വര്യ റായ് കൂളായി അതിനെ നേരിടുന്ന താണ് വീഡിയോയില്.
സിമി ഗരേവാളിന്റെ ഏറെ പ്രശസ്തമായ ടിവി ഷോയുടെ ഇടയിലാണ് ഈ രസകരമായ സംഭവം നടന്നത്. ഐശ്വര്യ റായിയുമായി സിമി നടത്തിയ അഭിമുഖത്തിനിടെ ഒരു പാറ്റ വന്നതാണ് വീഡിയോയില് കാണാനാകുക.
അണിയറപ്രവര്ത്തകര് ആയ പാറ്റയെ പിടിക്കുന്നതിനിടെ ഇത്ര സ്നേഹത്തോടെ പാറ്റയെ പിടിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്ന ഐശ്വര്യയുടെ കമന്റാണ് ആരാധകരില് ചിരി പടര്ത്തുന്നത്.
ഇതിനെ എടുക്കാന് ആരും വരാത്തത് എന്തെന്നും ഇത് പ്ലാന് ചെയ്തത് ആരാണ് എന്നുമൊക്കെ ഐശ്വര്യ ചോദിക്കുന്നുണ്ട്. മറ്റേതു നടിയായിരുന്നെങ്കിലും ബഹളം ഉണ്ടാക്കുമായിരുന്നുവെന്നും ഇത്തരം ഒരു സാഹചര്യത്തെ ഐശ്വര്യ സരസമായി കൈകാര്യം ചെയ്തുവെന്നുമാണ് ആരാധകരുടെ പ്രതികരണങ്ങള്.







Comments