
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ഒരുപാട് മത്സരാര്‍ത്ഥികളുണ്ട്. നടിയും മോഡലുമായ സെറീന ആൻ ജോണ്‍സനും ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെ വലിയ ജനപ്രീതി നേടിയിരുന്നു. ബിഗ് ബോസിന്റെ അഞ്ചാം സീസണിലാണ് സെറീന പങ്കെടുത്തിരുന്നത്. മത്സരത്തിന് ശേഷം താരം സിനിമയിലേക്കും താരം എത്തുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ താന്‍ അഭിനയിക്കുന്ന സിനിമയെ കുറിച്ച് സെറീന തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍. അതുപോലെ ബിഗ് ബോസില്‍ സഹതാരങ്ങളായി ഉണ്ടായിരുന്ന ചില താരങ്ങളുമായി ഇപ്പോഴും കോണ്ടാക്ട് ഉള്ളതിനെ പറ്റിയും സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ സെറീന വെളിപ്പെടുത്തി. ക്വസ്റ്റന്‍ ആന്‍സര്‍ സെഗ്മെന്റിലാണ് താരം എല്ലാം സംസാരിച്ചത്.
‘‘എന്നോട് എന്ത് വേണമെങ്കിലും ചോദിക്കാമെന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെ വന്ന് ഒരു അമ്ബത് ലക്ഷം തരുമോ, പത്ത് ലക്ഷം തരാമോ? ജിപേ നമ്പര്‍ താരം എന്നൊക്കെ പറഞ്ഞ് മെസേജ് അയച്ചവരുണ്ടായിരുന്നു. അങ്ങനെ ചോദിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല...’’ സെറീന സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്.
ബിഗ് ബോസില്‍ സഹതാരങ്ങളായിരുന്ന റെനീഷയും അളിയനുമായിട്ടും കോണ്ടാക്ട് ഇല്ലേ എന്നതായിരുന്നു അടുത്ത ചോദ്യം. ‘‘കോണ്ടാക്ട് ഉണ്ടെങ്കിലും അവരെ അധികം കാണാറില്ല. ഞാന്‍ നാട്ടിലേക്ക് പോയാല്‍ കൂടുതലായിട്ടും നില്‍ക്കാറുള്ളത് എറണാകുളത്താണ്. റെനീഷ പാലക്കാടും അഞ്ചുസ് അൡന് തിരുവനന്തപുരത്തുമാണ്. അതുകൊണ്ടാണ് ഇവരെ അധികം കാണാത്തതിന്റെ കാരണം. എറണാകുളത്ത് ഉള്ളവരെ കാണാന്‍ ശ്രമിക്കാറുണ്ട്. എല്ലാവരുമായിട്ടും കോണ്ടാക്ട് ഉണ്ട്. റെനീഷ പുതിയ സിനിമയുടെ പ്രൊമോഷന് തിരക്കുകളുമായി നടക്കുന്നു. അളിയന് യുട്യൂബ് ചാനലിന്റെ തിരക്കുകളിലാണ്.
അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മി ചേച്ചിയും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. അഖിലേട്ടനും ഞാനും ബിഗ് ബോസിന് ശേഷമാണ് കൂടുതല്‍ സുഹൃത്തുക്കളായത്. അദ്ദേഹം വഴിയാണ് ലക്ഷ്മിചേച്ചിയുമായി സൗഹൃദത്തിലായത്. രണ്ട് പിള്ളേര് ഉണ്ടെങ്കിലും ചേച്ചി എന്നൊന്നും വിളിക്കണ്ട ആവശ്യമില്ല, പുള്ളിക്കാരിക്ക് ശരിക്കും എന്റെയൊക്കെ പ്രായമേയുള്ളു. പക്ഷെ ചേച്ചി പറയുന്നത് ചേച്ചിയുടെ പ്രായം എവിടെയും പറയരുത്, രണ്ടു മക്കളൊക്കെ ഉണ്ട് അതുകൊണ്ട് കുറച്ച് പ്രായമുള്ള ആളായിട്ടിരിക്കണം...
ബിഗ് ബോസില്‍ ഉള്ളപ്പോള്‍ ഏകദേശം 42 ദിവസത്തോളം അഖിലേട്ടനെ എനിക്ക് ഇഷ്ടമല്ലായിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് ഞാന്‍ ശരിക്കും അഖിലേട്ടനെ മനസിലാക്കിയത്. എനിക്ക് ഗാര്ഡിയന് ഏയ്ഞ്ചല്‍ എന്നൊക്കെയാണ് പുള്ളിയെ വിശേഷിപ്പിക്കാന്‍ ഇഷ്ടം. ബിഗ് ബോസില്‍ വരുന്ന സമയത്ത് എനിക്ക് ഒരു അഡ്വെര്‍ടൈസിങ് കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു....’’ സെറീന പറഞ്ഞു.
ഇങ്ങനെ കറങ്ങി നടക്കാന്‍ മാത്രം ലീവൊക്കെ സെറീനയ്ക്ക് കിട്ടുമോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ താന്‍ ആ ജോലി രാജി വെച്ചിരിക്കുകയാണെന്ന് സെറീന പറഞ്ഞു. ‘‘ബിഗ് ബോസിലേക്ക് പോവാന്‍ വേണ്ടി ജോലിയില്‍ നിന്നും മൂന്നുമാസത്തെ ലീവ് എടുത്തിരുന്നു. പിന്നെയും കുറെ നാള് കഴിഞ്ഞാണ് തിരിച്ചു വരാന്‍ പറ്റിയത്. അതിന് ശേഷം ജോലിയില്‍ റീജോയിന്‍ ചെയ്തെങ്കിലും ഇടയ്ക്ക് ഇടയ്ക്ക് നാട്ടില്‍ പോകേണ്ട ആവശ്യങ്ങള്‍ വന്ന് തുടങ്ങി. അതുപോലെ ഇതിനൊപ്പം എംബിഎ യും ഞാന്‍ ചെയ്യുന്നുണ്ട്. ഇതോടെ ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ചെയ്യുന്ന ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ഥ കാണിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ഒന്നരമാസം മുന്‍പ് ഞാന്‍ ആ ജോലി റിസൈന്‍ ചെയ്തു... ഞാന്‍ സിനിമയില്‍ അഭിനയിക്കുകയാണ്. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കെണ്ടിരിക്കുകയാണ്. ഇപ്പോള്‍ അതിന്റെ ഷെഡ്യൂള്‍ ബ്രേക്ക് വന്നു...’’ സെറീന പറയുന്നു.






