തൃശൂര്‍: ഉത്രാളിക്കാവ് മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന വെടിക്കെട്ടിന് അനുമതിയില്ല.എഡിഎം ടി പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്താനുള്ള ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ തള്ളി.
വെടിക്കെട്ടിന്റെ അനുമതി നിഷേധിച്ചത് പോലീസ്, ഫയല്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും സമീപകാലത്തുണ്ടായ അപകടങ്ങളും കണക്കിലെടുത്താണ്.
ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.വെടിക്കെട്ട് സാമഗ്രിഹികള്‍ കൈകാര്യം ചെയ്യുന്നതില്‍ വരുന്ന ചെറിയ വീഴ്ച്ച പലും മനുഷ്യജീവന് ഹാനികരമാണെന്ന് സമീപകാലത്തായി പലയിടത്തും നടന്ന മെടിക്കെട്ട് കതിന അപകടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതിനാല്‍ തന്നെ എക്സ്പ്ലോസിവ് ആക്ട് 1884 ലെ ആറ് സി (1) (സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ ഡി എം അറിയിച്ചു.






