വിചിത്രമെന്ന് തോന്നുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തീകൊണ്ട് മുടി മുറിക്കുന്ന ഒരു ബാര്‍ബറുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും സംഭവം വാസ്തവമാണ്. തീകൊണ്ട് മുടി മുറിക്കുകയോ എന്ന് ചോദിക്കാന്‍ വരട്ടെ, ശരിക്കും ഈ ബാര്‍ബര്‍ കത്രികയ്ക്ക് പകരം തീയാണ് മുടി മുറിക്കാന്‍ ഉപയോഗിക്കുന്നത്.
@non aesthetic things എന്ന എക്സ് അക്കണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു ബാര്‍ബര്‍ തീ ഉപയോഗിച്ച് ഒരു യുവാവിന്റെ മുടി മുറിക്കുന്നതാണ് കാണാനാവുന്നത്. യുവാവ് ഭയമോ സങ്കോചമോ ഒന്നും കൂടാതെ ബാര്‍ബറുടെ മുന്നില്‍ ഇരിക്കുന്നതും കാണാം. പിന്നാലെ, ബാര്‍ബര്‍ യുവാവിന്റെ മുടിയിലേക്ക് തീ കൊണ്ടുപോകുന്നതും മുടി മുറിക്കുന്നതുമാണ് കാണാനാവുക. അയാളുടെ കയ്യില്‍ തീയും ചീപ്പും മാത്രമേ കാണാനാവൂ. വളരെ പെട്ടെന്നാണ് ഇയാള്‍ യുവാവിന്റെ മുടി മുറിക്കുന്നത്. ഇടയ്ക്കിടയ്ക്ക് തീ കൊടുക്കുകയും അത് കെടുത്തുകയും ഒക്കെ ചെയ്യുന്നത് വീഡിയോയില്‍ കാണാം. അവസാനം മുറിച്ച് കഴിയുമ്പോള്‍ യുവാവിന്റെ മുടി നല്ല ഭംഗിയില്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഒരുപാടാളുകളാണ് വീഡിയോയ്ക്ക് വിവിധ തരത്തിലുള്ള കമന്റുകള്‍ നല്‍കിയത്. ചിലര്‍ ബാര്‍ബറുടെ കഴിവ് കൊള്ളാം എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ എന്തിനാണ് ഇത്തരം അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യുന്നത് കത്രിക ഉപയോഗിച്ചാല്‍ പോരേ എന്നാണ് ചോദിച്ചത്. അതേസമയം തന്നെ ഇത് ഒരു പുതിയ സംഗതി അല്ലെന്ന് പറഞ്ഞവരും ഉണ്ട്.

Comments