
ന്യൂഡല്ഹി : കോണ്ഗ്രസിനെ കടന്ന് ആക്രമിച്ച് അമിത് ഷാ. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളത് കുടുംബ പാർട്ടികളുടെ കൂട്ടായ്മയായ സഖ്യമാണത്. പത്തുവർഷത്തിനുള്ളിൽ കുടുംബ രാഷ്ട്രീയവും അഴിമതിയും പ്രീണന രാഷ്ട്രീയവും ജാതിവാദവും മോദി ഇല്ലാതാക്കി. ഇൻഡ്യാ സഖ്യം ഏഴ് കുടുംബങ്ങളുടെ സഖ്യമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി അധികാരം നിലനിർത്തുമെന്ന് ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. ബിജെപി കുടുംബ പാർട്ടിയായിരുന്നെങ്കിൽ ചായ വിൽപനക്കാരൻ്റെ മകൻ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകുമായിരുന്നില്ല. രാജ്യസുരക്ഷയാണ് ബിജെപിക്ക് ഏറ്റവും പ്രധാനം. മോദി സർക്കാരിന് കീഴിൽ 10 വർഷത്തിനുള്ളിൽ എല്ലാ മേഖലയിലും വികസനം കൈവരിച്ചതായും അമിത് ഷാ പറഞ്ഞു.
ദേശീയ കൗൺസിൽ യോഗത്തിന് ശേഷം ബിജെപി നേതാക്കൾ എല്ലാ മണ്ഡലങ്ങളിലും പോയി, ഇന്ത്യ സ്വാതന്ത്ര്യം നേടി 100 വർഷം തികയുന്ന 2047ൽ ഇന്ത്യ എങ്ങനെയായിരിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ സന്ദേശം പ്രചരിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.







Comments