റിയാദ്; റമദാന് മാസത്തില്‍ സൗദി അറബ്യയില്‍ ബാങ്കുകളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെന്ററുകളുടെയും സമയക്രമം സൗദി സെന്‍ട്രല്‍ ബാങ്കാണ് നിശ്ചയിച്ചത്. റമദാന് മാസത്തില്‍ സൗദിയിലെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രവര്‍ത്തിക്കുക. അതേസമയം ഫോറിന് എക്സ്ചേഞ്ച് സെന്ററുകളുടെയും പേയ്മെന്റ് കമ്പനികളുടെയും പ്രവര്‍ത്തന സമയം വ്യത്യസ്തമാണ്.
സ്ഥാപനങ്ങള്‍
രാവിലെ 9.30നും വൈകിട്ട് 5.30നുമിടയില്‍ ആറ് മണിക്കൂര്‍ ഫ്ലെക്സിബിളായാണ് പ്രവര്‍ത്തിക്കുക. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെന്ററുകളുടെയും ഈ വര്‍ഷത്തെ പെരുന്നാള്‍ അവധി ദിനങ്ങള്‍ 10 ദിവസം നീണ്ടു നില്കുന്നതാണ്. ഏപ്രില്‍ നാല് മുതല്‍ 14 വരെ ചെറിയപെരുന്നാളിനും ജൂണ്‍ 13 മുതല്‍ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങള്‍ അവധിയായിരിക്കും.






