
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. ഇവയില്‍ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സ്നേഹ ബന്ധത്തെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ടാകും. ഇതില്‍ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവരും, ഇതിലൂടെ അപകടങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുടേതുമായ വീഡിയോകള്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കുതിരയുമായി അടുത്തിടപഴകിയ യുവാവിനെ കുതിര ചവിട്ടുന്നതാണ് വീഡിയോയിലുള്ളത്.
@CCTV IDIOTS എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം വീഡിയോ ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്.
ഒരു വിവാഹാഘോഷത്തിനിടെ എഴുന്നെള്ളിച്ച രണ്ട് വെള്ളക്കുതിരകള്ക്കിടയിലൂടെ ഒരാള്‍ നൃത്ത ചുവടുകള്‍ വച്ച് നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക. കറുത്ത പാന്റും വെള്ള ഷര്‍ട്ടും ധരിച്ച് കുതിരകള്ക്കിടയിലൂടെ നൃത്ത ചുവടുകള്‍ വച്ച് മുന്നേറുന്നു. ആദ്യത്തെ കുരിതയുടെ മുന്നില്‍ നിന്ന് നൃത്തം ചെയ്യുമ്പോള്‍ കുതിര അസ്വസ്ഥനായി തിരിയുന്നു. തുടര്‍ന്ന് അയാള്‍ രണ്ടാമത്തെ കുതിരയുടെ മുന്നില്‍ നിന്ന് സമാനമായ രീതിയില്‍ ചുവടുകള്‍ വയ്ക്കുന്നു. ഈ സമയം ആദ്യത്തെ കുതിര തന്റെ പിന്കാലുകള് ഉപയോഗിച്ച് അയാളെ തൊഴിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടുമ്പോള്‍ വീഡിയോ അവസാനിക്കുകയാണ്.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. ഒരു കാഴ്ചക്കാരനെഴുതിയത്, 'കുതിരയ്ക്ക് പോലും അയാളുടെ നൃത്തം സഹിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു.' കുതിരകളും ആനകളും പോലുള്ള മൃഗങ്ങളെ വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്ക് ഉപോഗിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പെറ്റ എന്ന മൃഗസംഘടന മുന്നറിയിപ്പ് നല്കുന്നു. ഓരോ ഉത്സവ സീസണിലും കേരളത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലും ആന ഇടഞ്ഞ് ഉണ്ടാകുന്ന അപകടങ്ങള്‍ നമ്മുക്ക് അറിയാവുന്നതാണ്.
— CCTV IDIOTS (@cctvidiots) February 15, 2024






